ഇപിക്കെതിരായ വധശ്രമക്കേസ്: ഫർസീനും നവീനും മൊഴി നൽകി,യാത്രക്ക് സംരക്ഷണം നൽകിയില്ലെന്ന് ഫർസീൻ മജീദ്

ഇടതുമുന്നണി കണ്‍വീനർ ഇ.പി.ജയരാജനെതിരായ വധശ്രമ കേസിൽ പരാതിക്കാരായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഫർസീൻ മജീദും നവീൻകുമാരും മൊഴി നൽകി . കൊല്ലം പൊലീസ് ക്ലബിലെത്തിയാണ് ഇരുവരും മൊഴി നൽകിയത്. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ ജാമ്യ വ്യവസ്ഥയിൽ ഫർസിന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ളതിനാലാണ് കൊല്ലത്ത് വച്ച് മൊഴിയെടുക്കുന്നത്. ജീവന് ഭീഷണിയുണ്ടെന്നും യാത്രയ്ക്ക് പോലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് ഫർസീൻ കഴിഞ്ഞ ദിവസം ഡി.ജി.പിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ സംരക്ഷണം നൽകിയില്ല.