ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതി; സമീപനരേഖയുടെ കരടില്‍ മാറ്റം വരുത്തി

ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപനരേഖയുടെ കരടില്‍ മാറ്റം വരുത്തി സർക്കാർ. ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് മാറ്റി. പകരം ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്നാക്കി. ഇരിപ്പിട സമത്വമെന്ന ഭാഗവും ചർച്ചാ രേഖയില്‍ നിന്ന് ഒഴിവാക്കി. വിഷയത്തിൽ സര്‍ക്കാരിനെതിരെ സമസ്തയടക്കമുള്ള സംഘടനകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ മാറ്റം വരുത്തിയത്. പാഠ്യപദ്ധതിയുടെ സമീപനരേഖ തയാറാക്കുന്നതിന് മുന്നോടിയായി പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്കായി വച്ച കരട് രേഖയിലാണ് മാറ്റം.