രാസവസ്തുക്കള്‍ സൂക്ഷിച്ചത് അനധികൃതമായി; ഫറൂക്കിൽ തീപിടിച്ച പെയിന്റ് ​ഗോഡൗണിനെതിരെ കേസെടുത്തു

കോഴിക്കോട് ചെറുവണ്ണൂരിലെ പെയിൻറ് ഗോഡൗണിലെ തീപിടിത്തത്തിൽ പൊലീസ് കേസെടുത്തു. മതിയായ അനുമതിയില്ലാതെ പ്രവർത്തിച്ചതിനും അപകടകരമായ രസവസ്തുക്കൾ സൂക്ഷിച്ചതിനും കേസെടുക്കും. അതേസമയം, തീ പിടുത്തത്തിൽ ഫോറെൻസിക് വിദഗ്ദർ ഇന്ന് വിശദമായ പരിശോധന നടത്തും. സ്ഥാപനത്തിന് ആവശ്യമായ ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. ജനവാസ മേഖലകളിൽ ഇത്തരം സ്ഥാപനങ്ങൾക്ക് ലൈസൻസ് കൊടുക്കുക പതിവില്ലെന്നും പൊലീസ് പറയുന്നു