ഓണപ്പരീക്ഷ ഇന്ന് ആരംഭിക്കും; സെപ്റ്റംബര്‍ രണ്ടുമുതല്‍ അവധി

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളിൽ ഓണപ്പരീക്ഷ ( ഒന്നാം പാദവാർഷിക പരീക്ഷകൾ) ഇന്ന് ആരംഭിക്കും. യുപി, ഹൈസ്‌കൂൾ, സ്‌പെഷൽ സ്‌കൂൾ, ടെക്‌നിക്കൽ ഹൈസ്‌കൂൾ പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്. എൽപി സ്‌കൂൾ പരീക്ഷകൾ 28 മുതലാണ് നടക്കുക. കൂളിങ് ഓഫ് സമയം ഉൾപ്പെടുത്തിയാണ് പരീക്ഷാ ടൈംടേബിൾ തയ്യാറാക്കിയിട്ടുള്ളത്. സെപ്റ്റംബർ ഒന്നിനാണ് പരീക്ഷകൾ അവസാനിക്കുന്നത്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌കൂളുകളിൽ ഓണപ്പരീക്ഷ നടക്കുന്നത്. സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകൾ അടയ്ക്കും.