ഇപിക്കെതിരായ വധശ്രമക്കേസ്: ഫർസീൻ മജീദ് ഇന്ന് മൊഴി നൽകും,മൊഴിയെടുപ്പ് കൊല്ലത്ത്

ഇടതുമുന്നണി കണ്‍വീനർ ഇ.പി.ജയരാജനെതിരായ വധശ്രമ കേസിൽ പരാതിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫർസീൻ മജീദ് ഇന്ന് കൊല്ലത്തെത്തി മൊഴി നൽകും. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ ജാമ്യവ്യവസ്ഥയിൽ ഫർസിന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ളതിനാലാണ് കൊല്ലത്ത് വച്ച് മൊഴിയെടുക്കുന്നത്. പൊലീസ് ക്ലബിൽ വച്ചാണ് മൊഴിയെടുപ്പ്.