സിവിക് കേസില്‍ വിവാദ ഉത്തരവിറക്കിയ ജഡ്ജിക്ക് സ്ഥലം മാറ്റം

കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറിന് സ്ഥലംമാറ്റം. എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരായ പീഡന കേസിൽ വിവാദ ഉത്തരവിട്ട ജഡ്ജിയാണ് എസ്. കൃഷ്ണകുമാർ. എസ് എസ്ടി വകുപ്പുകളെ തള്ളിക്കൊണ്ടുള്ള ഉത്തരവും പരാതിക്കാരിയുടെ വസ്ത്രധാരണം സംബന്ധിച്ചുളള ഉത്തരവും എസ് കൃഷ്ണകുമാർ നടത്തിയത് വലിയ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൊല്ലം ലേബർ കോടതിയിലേക്ക് ജഡ്ജിയെ സ്ഥലംമാറ്റിയിരിക്കുന്നത്. പകരക്കാരനായി മഞ്ചേരി സെഷൻസ് കോടതി ജഡ്ജി മുരളീകൃഷ്ണൻ.എസ് ആകും കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി.