ഗവർണറെ ഒതുക്കാനുറച്ച് സർക്കാർ,സർവകലാശാല നിയമ ഭേദഗതി ബിൽ ഇന്ന്,ഗവർണർ ഒപ്പിടില്ല,നിയമനവിവാദവുമായി പ്രതിപക്ഷം

ഗവർണറുടെ അധികാരം വെട്ടി കുറക്കുന്ന സർവകലാശാല നിയമ ഭേദഗതി ബിൽ ഇന്നു നിയമസഭയിൽ അവതരിപ്പിക്കും. വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ രണ്ട് അംഗങ്ങളെ കൂടി ചേർത്തു സർക്കാരിന് മേൽക്കൈ നേടൽ ആണ് ലക്ഷ്യം. നിലവിലെ മൂന്ന് അംഗ സമിതി അഞ്ചാക്കും. നിലവിൽ ഗവർണറുടേയും യു ജി സി യുടെയും സർവകലാശാലയുടെയും നോമിനികൾ ആണ് ഉള്ളത്. കമ്മിറ്റിയിൽ പുതുതായി ചേർക്കുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ആകും ഇനി കൺവീനർ.ഒപ്പം സർക്കാരിന്റെ പ്രതിനിധി കൂടി ഉണ്ടാകും.