വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് ഒൻപതാം ദിനം. കൊച്ചുതോപ്പ്, തോപ്പ്, കണ്ണാന്തുറ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ സമരം.സമരത്തെ തള്ളിയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ സമരം കൂടുതൽ കടുപ്പിക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. തുറമുഖ നിർമാണം നിർത്തിവച്ചുള്ള പഠനം അടക്കം ഏഴ് ആവശ്യങ്ങളും അംഗീകരിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്ന ഉറച്ച നിലപാടിലാണ് രൂപത. തിങ്കളാഴ്ച വീണ്ടും കടൽ മാർഗം തുറമുഖം ഉപരോധിക്കും.
വിഴിഞ്ഞം സമരം 9ാംദിനം, സമരം കടുപ്പിക്കും, തിങ്കളാഴ്ച വീണ്ടും കടൽമാർഗം ഉപരോധം
