വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. തിരുവല്ല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ആര്‍എസ്എസ് നേതാവ് അരുണ്‍ മോഹന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ജലീലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിലെ ആസാദ് കശ്മീര്‍, ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്നീ പരാമര്‍ശങ്ങള്‍ വാസ്തവ വിരുദ്ധവും രാജ്യതാല്‍പര്യത്തിന് എതിരുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.
ആസാദ് കശ്മീര്‍ പരാമര്‍ശത്തിൽ കെ.ടി. ജലീലിനെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി
