ടോൾ തട്ടിപ്പ്: പാലിയേക്കര കമ്പനിക്കുള്ള 102 കോടി തടഞ്ഞു

ഇല്ലാത്ത കെഎസ്ആർടിസി ബസിന്റെ വരെ വ്യാജബിൽ നൽകി ടോൾ പിരിവു തട്ടിപ്പ് നടത്തിയതായി ആക്ഷേപം. പാലിയേക്കര ടോൾ പ്ലാസ കമ്പനിക്ക് നൽകാനുള്ള 102 കോടിരൂപ തടഞ്ഞുവച്ച ഗതാഗതവകുപ്പ് ഇൗ തട്ടിപ്പ് കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടു. കമ്പനിയെ വിലക്കുപട്ടികയിൽ പെടുത്തണമെന്നാവശ്യപ്പെട്ട് ദേശീയപാതാ അതോറിറ്റിയെ സമീപിക്കാനും നടപടി തുടങ്ങി. കമ്പനിക്കു കൈമാറിയ 3.06 കോടി തിരിച്ചുപിടിക്കണമെന്നും നിർദേശമുണ്ട്.