പദവിയുടെ അന്തസ് കളഞ്ഞു, അരുതായ്മകൾ ആവർത്തിച്ച് ചെയ്യുന്നു; ഗവർണർക്കെതിരെ ദേശാഭിമാനി മുഖപ്രസംഗം

ഗവർണർക്കെതിരെ സിപിഐ എം മുഖപത്രമായ ദേശാഭിമാനി. ഗവർണറുടെ വാക്കും പ്രവൃത്തിയും അധ:പതനത്തിൻ്റെ അങ്ങേ തലയ്ക്കൽ എത്തിയെന്ന് മുഖപത്രത്തിൽ വിമർശനം. പദവിയുടെ അന്തസ് കളഞ്ഞു ഗവർണർ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗമുള്ളത്.ഉന്നത ഭരണഘടനാ സ്ഥാനത്തിരുന്ന് അരുതായ്മകൾ ആവർത്തിച്ച് ചെയ്യുന്നു. കണ്ണൂർ വി.സി അക്രമത്തിന് കൂട്ടുനിന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ചാൻസലർ രാഷ്ട്രീയ ചട്ടുകമായത് ഉന്നത വിദ്യാഭ്യാസത്തിന് തീരാകളങ്കമാണെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തിയിരുന്നു.