ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ, ഏത് റേഷൻ കടയിൽ നിന്ന് കിറ്റ് വാങ്ങാം

സംസ്ഥാനത്ത് സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണത്തിന് ഇന്ന് തുടക്കം. ഇത്തവണ ഓണക്കിറ്റ് വിതരണം ഓണത്തിന് മുമ്പ് തന്നെ പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം. തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റാണ് ഇന്ന് മുതൽ വിതരണം ചെയ്യുന്നത്. ഓഗസ്റ്റ് 23,24 തീയതികളിൽ മഞ്ഞ കാർഡുടമകൾക്കും ഓഗസ്റ്റ് 25, 26, 27 തീയതികളിൽ പിങ്ക് കാർഡുടമകൾക്കും ഓഗസ്റ്റ് 29, 30, 31 തിയതികളിൽ നീല കാ‍ർഡ് ഉളളവർക്കും സെപ്റ്റംബർ 1, 2, 3 തിയതികളിൽ വെള്ള കാ‍ർഡുടമകൾക്കുമാണ് സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നത്.