ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ അറസ്റ്റില്‍ കഴിയുന്ന തീസ്ത സെതല്‍വാദ് നല്‍കിയ ഇടക്കാല ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. ഗുജറാത്ത് സര്‍ക്കാരിനാണ് നോട്ടീസ്. വ്യാഴാഴ്ച നിലപാട് അറിയിക്കണമെന്ന് ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. അടിയന്തിരമായി ഹര്‍ജി കേള്‍ക്കണമെന്ന തീസ്തയുടെ ആവശ്യം ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.
ഇടക്കാല ജാമ്യം അനുവദിക്കണമെന്ന തീസ്തയുടെ ആവശ്യം; സുപ്രീംകോടതി നോട്ടീസ്
