മതനിരപേക്ഷതയുടെ പാഠത്തിന് ആധുനിക കാലത്ത് ഏറെ പ്രസക്തിയുണ്ടെന്ന് സ്പീക്കർ എം ബി രാജേഷ്. മത നിരപേക്ഷത മറ്റൊന്നിനുമില്ലാത്ത തരത്തിൽ വെല്ലുവിളി നേരിടുകയാണ്. മത രാഷ്ട്രത്തിന്‍റെ കരട് രൂപമായി എന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും വെല്ലുവിളി നേരിടുന്നു. സമത്വം എന്ന ആശയം തന്നെ വെല്ലുവിളിയിലാണ്. ആഘോഷത്തിന്‍റെ മാത്രമല്ല ആലോചനയുടെ കൂടി ആവശ്യകതയാണ് സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തിന്‍റെ പ്രസക്തിയെന്നും നിയമ സഭ സ്പീക്കർ എം ബി രാജേഷ് പറഞ്ഞു.
സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നു,സമര ചരിത്രത്തിൽ നിന്ന് ചിലരെ അടർത്തി മാറ്റാൻ ശ്രമം,നേരിടണം-കേരള നിയമസഭ
