തൃശൂരിൽ മദ്യപിച്ച് ബസോടിച്ച ഏഴു ഡ്രൈവർമാർ കസ്റ്റഡിയിൽ, 5 കണ്ടക്ടർമാരും പിടിയിൽ

തൃശൂരിൽ മദ്യപിച്ച് ബസോടിച്ച ഏഴു ഡ്രൈവർമാർ കസ്റ്റഡിയിൽ. മദ്യപിച്ച അഞ്ച് കണ്ടക്ടർമാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂർ ഈസ്റ്റ് പൊലീസാണ്ശ ക്തൻ, വടക്കേ സ്റ്റാൻഡുകളിൽ പരിശോധന നടത്തിയത്. രാവിലെ ആറു മണിക്ക് ആരംഭിച്ച പരിശോധന ഏഴര വരെ നീണ്ടു നിന്നു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.