ഇല്ലാത്ത അധികാരം എടുത്തണിഞ്ഞ് മേനി നടിക്കുന്നു,സർവകലാശാലകൾക്കെതിരെ നിഴൽ യുദ്ധം നടത്തുന്നു-ഗവർണർക്കെതിരെ സിപിഐ

ഗവർണർക്കെതിരെ ആഞ്ഞടിച്ച് സി പി ഐ. പാർട്ടി മുഖ പത്രം ആയ ജനയുഗത്തിലാണ് വിമർശനം. സർവകലാശാലകൾക്കെതിരെ ഗവർണർ നിഴൽ യുദ്ധം നടത്തുകയാണെന്ന് സി പി ഐ മുഖ പത്രമായ ജനയുഗം പറയുന്നു. ഇല്ലാത്ത അധികാരം എടുത്തണിച്ച് ഗവർണർ മേനി നടിക്കുന്നു. ഗവർണറുടെ നടപടികൾ സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സി പി ഐ മുഖ പത്രമായ ജനയുഗം പറയുന്നു. നിയമ നിർമാണത്തിന് നിയമ സഭ വിളിച്ചപ്പോൾ ഗവർണർ സ്വയം പരിഹാസ്യനായെന്നും ജനയുഗം ആക്ഷേപിക്കുന്നുണ്ട്