വിഴിഞ്ഞം സമരത്തെ അനുകൂലിച്ച് ജോസ് കെ മാണി എം.പി. ജനങ്ങളുടെ ആശങ്ക ന്യായമാണെന്നു പറഞ്ഞ ജോസ് കെ മാണി വിഴിഞ്ഞത്ത് തീരശോഷണം സംഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ ചർച്ചക്ക് മുൻകൈ എടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ ഗവര്‍ണറെ കുറ്റപ്പെടുത്താനും ജോസ് കെ മാണി മറന്നില്ല. ഭരണഘടനാ പദവികളെ വരുതിക്ക് നിർത്താനാണ് എന്‍.ഡി.എ ശ്രമമെന്നും അതിന്‍റെ ഭാഗമാണ് ഗവർണറുടെ നടപടിയെന്നും മാണി വിമര്‍ശിച്ചു.
വിഴിഞ്ഞം സമരം; ജനങ്ങളുടെ ആശങ്ക ന്യായം, തീരശോഷണം സംഭവിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി
