മകനെ മർദിക്കുന്നത് തടയാനെത്തിയ പിതാവ് അടിയേറ്റ് മരിച്ചു

മകനെ മർദിക്കുന്നത് തടയാനെത്തിയ പിതാവ് മർദനമേറ്റ് മരിച്ചു. ആലുവ ആലങ്ങാട് സ്വദേശി വിമൽ കുമാറാണ് മരിച്ചത്. ബൈക്കിലെത്തിയ സംഘമാണ് മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കി. പ്രദേശത്ത് ലഹരി മാഫിയ സജീവമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.ഇന്നലെ രാത്രി ആലങ്ങാട് നീറിക്കോടാണ് സംഭവം. റോഡിൽ ബൈക്ക് മറിഞ്ഞു വീണത് കണ്ട് അന്വേഷിക്കാൻ പോയ മകനും സുഹൃത്തും ബൈക്ക് യാത്രികരുമായി വാക്ക് തർക്കം ഉണ്ടായതായി ദൃക്‌സാക്ഷികൾ പറയുന്നു.