ഗവർണർ, ലോകായുക്ത അധികാരങ്ങൾ വെട്ടാൻ ബിൽ, എതിർക്കാൻ പ്രതിപക്ഷം; സഭാ സമ്മേളനം നാളെ മുതൽ

കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിലെ പോര് അതിരൂക്ഷമായിരിക്കെ നാളെ മുതൽ നിയമസഭാ സമ്മേളനം ചേരുകയാണ്. ഗവർണറുടെയും ലോകായുക്തയുടെയും അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലുകൾ സഭാ സമ്മേളനത്തിൽ വരും. ബില്ലുകളെ ശക്തമായി എതിർക്കുന്ന പ്രതിപക്ഷം സ്വർണ്ണക്കടത്ത് അടക്കമുള്ള മറ്റ് വിവാദ വിഷയങ്ങളിലും സർക്കാറിനെ നേരിടും.