ഗവർണർക്കെതിരായ പ്രമേയം, കേരള വിസിക്കെതിരെ നടപടിയെടുത്തേക്കും

കേരള വിസിക്കെതിരെ നടപടിക്ക് ഗവർണർ. സെനറ്റിൽ പ്രമേയം പാസ്സാക്കിയ സംഭവത്തിൽ വിശദീകരണം തേടിയേക്കും. പ്രമേയം പാസാക്കിയത് നല്ല കാര്യമെന്നാണ് ഗവർണർ പരിഹസിച്ചത്. പ്രത്യേക സെനറ്റ് യോഗത്തിൽ അജണ്ടയ്ക്ക് പുറത്ത് പ്രമേയം കൊണ്ട് വന്നത് ചട്ട വിരുദ്ധമാണെന്നാണ് രാജ് ഭവൻ വിലയിരുത്തൽ. സെനറ്റിൽ ചാൻസ്ലർ നോമിനേറ്റ് ചെയ്ത അംഗങ്ങളെ പിൻവലിക്കാനും സാധ്യത ഉണ്ട്. 2010 ഇൽ ഗവർണർക്ക് എതിരെ സെനറ്റിലെ സിപിഎം അംഗങ്ങൾ പ്രമേയത്തിന് ശ്രമിച്ചെങ്കിൽ അന്നത്തെ വിസി ഡോ.ജയകൃഷ്ണൻ എതിർക്കുകയായിരുന്നു.