ഗവർണർ ഭരണഘടന അനുശാസിക്കുന്ന ഉത്തരവാദിത്തം നിർവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പീക്കർ എം.ബി.രാജേഷ്. ഗവർണറും സ്പീക്കറും ഭരണഘടന അനുസരിച്ച് പ്രവർത്തിക്കേണ്ടവരാണ്. സർക്കാരും – ഗവർണറും തമ്മിലുള്ള വിഷയങ്ങളിൽ അഭിപ്രായം പറയുന്നില്ല. ഓർഡിനൻസുകൾ പുതുക്കാത്തതിലും അഭിപ്രായം പറയുന്നില്ല. കൊവിഡ് കാലത്താണ് കൂടുതൽ ഓർഡിനൻസുകൾ ഇറക്കേണ്ടി വന്നത്. രാജ്യത്ത് ഒരു വർഷം 21 ദിവസം മാത്രം സഭ ചേർന്ന സംസ്ഥാനങ്ങളുണ്ട്. കേരളത്തിൽ നിയമ നിർമ്മാണത്തിന് മാത്രം 21 ദിവസം സഭ ചേർന്നുവെന്നും എം.ബി.രാജേഷ് വ്യക്തമാക്കി
ഗവർണറും സ്പീക്കറും ഭരണഘടന അനുസരിച്ച് പ്രവർത്തിക്കേണ്ടവർ: എം.ബി.രാജേഷ്
