ഗവ‍ര്‍ണ‍ർ കടുപ്പിച്ച് തന്നെ, സ‍ര്‍വകലാശാല ബന്ധുനിയമന അന്വേഷണത്തിന് പ്രത്യേക സമിതി

കേരളത്തിലെ സ‍ര്‍വകലാശാലകളിലെ ബന്ധു നിയമനങ്ങളിൽ അന്വേഷണം നടത്തുന്നതിന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നത സമിതിയെ വെക്കാൻ ഗവർണ‍ര്‍. വിരമിച്ച ചീഫ് സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സമിതിയിൽ അംഗങ്ങൾ ആയേക്കും. നിലവിൽ ദില്ലിയിലുള്ള ഗവര്‍ണ‍ര്‍ മടങ്ങി വന്നതിന് ശേഷമാകും തീരുമാനമുണ്ടാകുക.