കൊല്ലം മേയറുടെ ഓഫീസിൽ തീപ്പിടിത്തം

കൊല്ലം കോർപ്പറേഷൻ ഓഫീസിലെ മേയറുടെ മുറിയിൽ തീപ്പിടിത്തം. മേയറുടെ ഓഫീസിലെ ഫയലുകളും, ഫർണിച്ചറുകളും, ടിവിയും, ഉൾപ്പടെ കത്തി നശിച്ചു. ഷോട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് ഓഫീസില്‍ തീപടരുന്നത് സെക്യൂരിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ സംഭവം വിളിച്ചറിയിച്ചു. ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ പൂർണമായും അണച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകും.