സിവിക് ചന്ദ്രൻ കേസ്: കോടതി പരാമർശം വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് സിപിഎം

എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായി സിവിക്‌ ചന്ദ്രന്‌ മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതി ഉത്തരവിലെ പരാമര്‍ശം ഏറെ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്‌. തങ്ങളുടെ മുന്നില്‍ വരുന്ന വിഷയങ്ങളെ വിലയിരുത്തി ഉത്തരവ്‌ നല്‍കുവാന്‍ കോടതിക്ക്‌ അവകാശമുണ്ട്‌. എന്നാല്‍ ഈ കേസില്‍ പരാതിക്കാരിയുടെ വസ്‌ത്ര ധാരണത്തെക്കുറിച്ച്‌ നടത്തിയ കോടതിയുടെ പരാമര്‍ശം സുപ്രീംകോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌. ഇത്തരം കേസുകളുടെ വിചാരണയില്‍ കോടതി നടപടികൾ അതിജീവിതയ്ക്ക്‌ മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതാകരുതെന്ന സുപ്രീംകോടതി നിര്‍ദ്ദേശമുണ്ട്.