വസ്ത്രധാരണം മാറിയത് കൊണ്ട് ലിംഗ സമത്വം ഉണ്ടാവില്ല; ചർച്ച വഴി തിരിച്ചു വിടുന്നത് അജണ്ടയെന്നും ഇ ടി

ജെൻഡർ ന്യൂട്രൽ ചർച്ചകൾ വഴി മാറുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍. വസ്ത്രധാരണം മാറിയത് കൊണ്ട് ലിംഗ സമത്വം ഉണ്ടാവില്ല. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിന് ആരും എതിരല്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ചർച്ച വഴി തിരിച്ചു വിടുന്നത് അജണ്ടയുടെ ഭാഗമാണെന്ന് പറഞ്ഞ ഇ ടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസത്തെ എം കെ മുനീറിന്‍റെ വിവാദപരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി. മുനീറിന്റെയും പിഎംഎ സലാമിന്റെയും അഭിപ്രായങ്ങൾക്ക് അവർ തന്നെ വ്യക്തത വരുത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്.