‘ഞാൻ സിപിഎമ്മുകാരൻ, ആവർത്തിച്ച് ഷാജഹാൻ കൊലക്കേസ് പ്രതി’, പ്രതികരണം കോടതിയിലെത്തിച്ചപ്പോൾ

താൻ സിപിഎമ്മുകാരനാണെന്ന് ആവർത്തിച്ച് പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടിക്കൊന്ന കേസിലെ പ്രതി അനീഷ്. കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ പ്രതികരണം. ഇന്നലെയും കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ സിപിഎമ്മുകാരൻ തന്നെയാണെന്ന് ഇയാൾ വെളിപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആവർത്തിക്കുന്നതിനിടെയാണ് പ്രതിയുടെ വെളിപ്പെടുത്തൽ.