‘മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് വേട്ടയാടുന്നു, രാഷ്ട്രീയ പകപോക്കൽ നേരിടും’; വെല്ലുവിളിച്ച് ഫര്‍സീന്‍

കാപ്പ ചുമത്താനുള്ള ശുപാര്‍ശയ്ക്ക് എതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ ഫർസീൻ മജീദ്. പതിനഞ്ച് കേസുകള്‍ തന്‍റെ പേരിലില്ല. കേസുകള്‍ ഉണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കാം. കാപ്പ ചുമത്താതിരിക്കാൻ കാരണം ബോധ്യപ്പെടുത്താനുള്ള നോട്ടീസ് കിട്ടിയിട്ടില്ല. നോട്ടീസ് കൈപ്പറ്റണോയെന്ന് അഭിഭാഷകനുമായി ആലോചിച്ച് തീരുമാനിക്കും. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് തന്നെ വേട്ടയാടുകയാണ്. പിണറായി സർക്കാരിന്‍റെ രാഷ്ട്രീയ പകപോക്കൽ നിയമപരമായി നേരിടുമെന്നും ഫർസീൻ പ്രതികരിച്ചു.