‘സര്‍വകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കണം’: ഗവര്‍ണറെ പിന്തുണച്ച് വിഡി സതീശൻ

സംസ്ഥാനത്തെ സ‍ര്‍വകലാശാലകളിലെ മുഴുവൻ ബന്ധു നിയമനങ്ങളും അന്വേഷിക്കാൻ ചാൻസലറായ ഗവര്‍ണര്‍ തയാറാവണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കണ്ണൂര്‍ സര്‍വകലാശാലയിൽ നടന്നത് സ്വജന പക്ഷപാതവും ക്രമ വിരുദ്ധമായ നടപടികളും തന്നെയാണ്. അതിൽ രാഷ്ടീയം കലര്‍ത്തേണ്ടതില്ലെന്നും ഗവര്‍ണറുടെ നിലപാടിനെ പിന്തുണച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.