ലോകായുക്ത വിഷയത്തിൽ പാർട്ടി നിലപാട് അണികളെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ കാനം രാജേന്ദ്രന് വിമര്‍ശനം.ലോകായുക്ത വിഷയത്തിൽ സിപിഐ മന്ത്രിമാർക്ക് നിലപാട് പറഞ്ഞ് കൊടുക്കുന്നത് എകെജി സെന്ററിൽ നിന്നാണോ എന്നു പ്രതിനിധികള്‍ ചോദിച്ചു.15 മിനിട്ട് മന്ത്രിസഭയിൽ ചർച്ച നടന്നിട്ടും എന്ത് കൊണ്ട് മന്ത്രിമാർ മൗനം പാലിച്ചുവെന്നും വിമര്‍ശനം ഉയര്‍ന്നു.ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ രൂക്ഷ വിമർശനമാണുണ്ടായത്.വീണ ജോർജ് വീണപോലെ കിടക്കുന്നു.ശൂരനാട് മണ്ഡലം കമ്മിറ്റിയാണ് വിമർശനം ഉന്നയിച്ചത്
‘ലോകായുക്ത വിഷയത്തിൽ സിപിഐ നിലപാട് അണികളെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു’ കാനത്തിനെതിരെ വിമര്‍ശനം
