‘കൊച്ചിയിൽ ഫ്ലാറ്റിൽ സിസിടിവി നിർബന്ധം, നിർദ്ദേശം പാലിച്ചില്ലെങ്കിൽ ഉടമ പ്രതിയാകും’ : കമ്മീഷണർ

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ കൊച്ചിയിൽ പരിശോധനകളും നടപടികളും കർശനമാക്കി പൊലീസ്. കൊച്ചിയിലെ മയക്കുമരുന്ന് വിൽപ്പന തടയാൻ നടപടികൾ ക൪ശനമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണ൪ അറിയിച്ചു. പൊലീസിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഫ്ലാറ്റ് അസോസിയേഷനുകൾക്കെതിരെ നടപടി എടുക്കു൦. സിസിടിവികൾ നിർബന്ധമാക്കും. സിസിടിവി സ്ഥാപിക്കുന്നതിലടക്ക൦ വീഴ്ച വരുത്തിയാൽ ഇവരെ കേസിൽ കൂട്ടുപ്രതികളാക്കു൦. കുറ്റകൃത്യങ്ങൾക്ക് സഹായിച്ചുവെന്ന വകുപ്പിൽ ഉൾപ്പെടുത്തു൦.