വൈദ്യുതി നിരക്ക് കൂട്ടാനുള്ള കേന്ദ്ര ഭേദഗതിയെ എതിർക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. കോർപ്പറേറ്റുകളെ സഹായിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. കേന്ദ്ര ഊർജമന്ത്രാലയം ഭേദഗതി കൊണ്ടുവരുന്നത് റെഗുലേറ്ററി ബോർഡിൻ്റെ അനുമതി ഒഴിവാക്കി നിരക്ക് വർധിപ്പിക്കാനാണ്. വിയോജിപ്പ് അറിയിച്ച് ഉടൻ കേന്ദ്രത്തിന് കത്ത് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഓരോ മാസവും നിരക്ക് വർദ്ധിപ്പിക്കാവുന്ന ചട്ടഭേദഗതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനുള്ള കേന്ദ്ര ഭേദഗതിയെ കേരളം എതിർക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി
