സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല. സിപിഐയുടെ പുതിയ വാദം സ്വീകാര്യമല്ലെന്ന് ചെന്നിത്തല പറഞ്ഞു. ലോകായുക്ത എടുക്കുന്ന തീരുമാനത്തിന്‍റെ പുറത്ത് അപ്പീലിന് വേണ്ടി കമ്മിറ്റി ഉണ്ടാക്കണമെന്നും കമ്മിറ്റിയില്‍ സര്‍ക്കാരിന്‍റെ ആളുകള്‍ക്ക് ഭൂരിപക്ഷം വേണമെന്നുമാണ് സിപിഐ വാദം. വീര വാദം പറഞ്ഞ കാനം രാജേന്ദ്രന്‍ ഒരിക്കല്‍ കൂടി ഇതിലൂടെ പിണറായിക്ക് അടിയറവ് പറഞ്ഞിരിക്കുകയാണ്. സിപിഐ ജനങ്ങളെ വഞ്ചിക്കുകയാണ്. കണ്ണിൽ പൊടിയിടാനാണ് സിപിഐയുടെ പുതിയ നിർദ്ദേശമെന്നും ചെന്നിത്തല പറഞ്ഞു.
ലോകായുക്ത : ‘വീരവാദം പറഞ്ഞ കാനം പിണറായിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു, സിപിഐ വാദം സ്വീകാര്യമല്ല’: ചെന്നിത്തല
