ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിവാദ നായകനാകാൻ ശ്രമിക്കുകയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഗവർണറുടെത് യജമാന ഭൃത്യ-രാഷ്ട്രീയമാണ്. ഗവർണർ പദവിയെക്കാൾ വലിയൊരു പദവിയാണ് ആരിഫ് മുഹമ്മദ് ഖാൻ സ്വപ്നം കാണുന്നതെന്നും ജയരാജൻ പറഞ്ഞു. സംഘപരിവാറിന്റെ രാഷ്ട്രീയമാണ് ഗവർണർ നടപ്പാക്കാൻ ശ്രമിക്കുന്നത്. കണ്ണൂർ സർവകലാശാലയിൽ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ല. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനാണ് ഗവർണറെ കേന്ദ്രം നിയമിച്ചത്. ജനങ്ങളെ അണിനിരത്തി ഇതിനെതിരെ പ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ വിവാദ നായകനാകാൻ ശ്രമിക്കുന്നു: വിമർശനവുമായി എം.വി ജയരാജൻ
