വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ സമരം തുടരുന്നു. സമരത്തിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം നടത്തുകയാണ്. വിവിധയിടങ്ങളിൽ നിന്ന് കൂടുതൽ വിശ്വാസികളും മത്സ്യത്തൊഴിലാളികളും ഇന്ന് സമരവേദിയിലേക്ക് എത്തിയിരുന്നു. ഈ മാസം മുപ്പത്തിയൊന്നുവരെ തുറമുഖത്തിൻറെ പ്രധാന കവാടം ഉപരോധിച്ച് സമരം നടത്താനാണ് തീരുമാനം.
വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ ഉപരോധ സമരം, പൊലീസും സമരക്കാരും ഏറ്റുമുട്ടി
