സ്വാതന്ത്ര്യദിന റാലിയിൽ സവർക്കറുടെ വേഷം:മലപ്പുറം കീഴുപറമ്പ് സ്കൂളിൽ പ്രധാനാദ്ധ്യാപികയെ എംഎസ്എഫ് പൂട്ടിയിട്ടു

സ്വാതന്ത്ര്യ ദിന ഘോഷയാത്രയിൽ സവർക്കറെ തിരുകിക്കയറ്റിയെന്ന് ആരോപിച്ച് എം എസ് എഫ് പ്രതിഷേധം. മലപ്പുറം കീഴുപറമ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി (ജി വി എച്ച് എസ്) സ്കൂളില്‍ നടന്ന കുട്ടികളുടെ സ്വാതന്ത്ര്യ ദിന ഘോഷയാത്രയുമായി ബന്ധപ്പെട്ടാണ് വിവാദം. പ്രധാന അദ്ധ്യാപികയെയും അദ്ധ്യാപകരെയും ഓഫീസിൽ പൂട്ടിയിട്ടു .പോലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് അധ്യാപകരെ മോചിപ്പിച്ചത്.