”ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളിൽ നിയമസംരക്ഷണം പോലും ലഭിക്കുന്നില്ല”; ലത്തീൻ സഭ

ക്രൈസ്തവർക്കെതിരായ ആക്രമണ വാർത്തകൾ കെട്ടിചമച്ചതെന്ന കേന്ദ്രവാദത്തിനെതിരെ ലത്തീൻസഭ രംഗത്ത്. തിരുവനന്തപുരം വികാരി ജനറൽ യൂജിൻ പെരേരയാണ് കേന്ദ്രത്തിന്റെ നിരുത്തരവാദപരാമായ നിലപാടിനോട് പ്രതികരിച്ചിരിക്കുന്നത് . രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ വലിയ ആക്രമണങ്ങളാണ് നടക്കുന്നത്. അടിയന്തരമായി ഇടപടേണ്ട സാഹചര്യങ്ങളിൽ പോലും കേന്ദ്ര സർക്കാർ ഇടപെടുന്നില്ല. പലപ്പോഴും നിയമസംരക്ഷണം പോലും ലഭിക്കാത്ത രീതിയിലാണ് പൊലീസിന്റെ ഇടപെടൽ എന്ന് യൂജിൻ പെരേര പറഞ്ഞു.