സംസ്ഥാനത്തിന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാന്‍ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ തയ്യാറായിട്ടും കരാറില്‍ ഒപ്പുവയ്ക്കാതെ കെഎസ്ഇബി. നിലവില്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് വാങ്ങുന്നതിനെക്കാള്‍ ഒരു രൂപ കുറച്ച് വൈദ്യുതി നല്‍കാമെന്നാണ് നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ താത്പര്യപത്രം. യൂണിറ്റിന് നാല് രൂപ 35 പൈസ എന്ന നിരക്കിലാണ് ഇപ്പോള്‍ സംസ്ഥാനം വൈദ്യുതി വാങ്ങുന്നത്. 3 രൂപ ആറ് പൈസയ്ക്കാണ് നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ വൈദ്യുതി നല്‍കുക.
കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍; കരാറില്‍ ഒപ്പിടാതെ കെഎസ്ഇബി
