പാലക്കാട്ട് നാലംഗ കുടുംബം വിഷം കഴിച്ചു, ഗൃഹനാഥൻ മരിച്ചു, ഭാര്യയും മക്കളും ആശുപത്രിയിൽ

പാലക്കാട് കിഴക്കഞ്ചേരിയിൽ നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഒരാൾ മരിച്ചു. ഒലിപ്പാറ കമ്പനാൽ രാജപ്പൻ ആണ് മരിച്ചത്. ഭാര്യയും രണ്ട് മക്കളും പാലക്കാട് ജില്ലാശുപത്രിയിൽ ചികിത്സയിലാണ്.