സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വരുന്ന ചൊവ്വാഴ്ച മുതൽ വിതരണം ആരംഭിക്കും. ഓഗസ്റ്റ് 22 ന് ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചതിനു ശേഷമാകും വിതരണം ആരംഭിക്കുക. 14 ഇനങ്ങളുമായാണ് ഭക്ഷ്യക്കിറ്റ് എത്തുക. കിറ്റിന്റെ പാക്കിംഗ് എൺപത് ശതമാനവും പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചു. കഴിഞ്ഞ വർഷം പരാതികൾ ഏറെ കേട്ട പപ്പടത്തിനും ശർക്കരയ്ക്കും പകരം മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റിൽ ഇടം പിടിച്ചു.
ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ; ആദ്യം ലഭിക്കുക അന്ത്യോദയ കാർഡ് ഉടമകൾക്ക്
