ലോകായുക്ത ബില്ലിനെച്ചൊല്ലി മന്ത്രിസഭയില്‍ ഭിന്നത രൂക്ഷം. ബില്ലില്‍ എതിര്‍പ്പ് അറിയിച്ച് സി.പി.ഐ. മന്ത്രിമാര്‍ രംഗത്തുവന്നു. മന്ത്രിമാരായ കെ.രാജനും പി. പ്രസാദുമാണ് എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്. ഈ രൂപത്തില്‍ ബില്‍ അവതരിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്നാണ് അവർ മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചത്. ഈമാസം 22 മുതല്‍ നിയമ നിര്‍മാണത്തിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുകയാണ്.
ലോകായുക്ത ബിൽ: എതിർപ്പുമായി സിപിഐ
