സിപിഎം സംസ്ഥാന സമിതിയില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശനമുണ്ടായെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആഭ്യന്തര വകുപ്പിനെതിരെയും വിമര്‍ശനമുണ്ടായെന്നും കോടിയേരി പറഞ്ഞു. മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ പോരായ്മ പാര്‍ട്ടി തന്നെയാണ് ചര്‍ച്ച ചെയ്യേണ്ടത്. അത് ഞങ്ങൾ ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ മുഴുവൻ പ്രവര്‍ത്തനങ്ങളും ഇത്തവണ ചര്‍ച്ച ചെയ്തു. മന്ത്രിമാര്‍ കുറച്ചുകൂടി സജീവമാകണം. സംസ്ഥാനത്തുടനീളം സജീവമാകണം. അത്തരത്തിലുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോടയേരി പറഞ്ഞു.
മന്ത്രിമാരെ മാറ്റേണ്ട സാഹചര്യമൊന്നും ഇപ്പോഴില്ലെന്ന് കോടിയേരി
