ഇടപ്പള്ളി – മണ്ണൂത്തി ദേശീയ പാതയിൽ അശാസ്ത്രീയ കുഴിയടയ്ക്കൽ തുടരുന്നു. ദേശീയപാതയിൽ നാൽപ്പത് ഇടങ്ങളിൽ ശരിയായ രീതിയിൽ കുഴിയടയ്ക്കൽ നടന്നില്ലെന്നാണ് ഇന്നലെ ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇവിടെയെല്ലാം വീണ്ടും കുഴിയടയ്ക്കാൻ ദേശീയപാതാ അതോറിറ്റി കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചറിന് നിർദേശം നൽകിയിട്ടുണ്ട്. ദേശീയപാതയിൽ ചാലക്കുടിക്ക് സമീപം ഡിവൈനിലും കുഴിയടക്കൽ പ്രഹസനം അരങ്ങേറിയിട്ടുണ്ട്. ഈ ഭാഗത്ത് പകുതിയിലേറെ കുഴികളും അടച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ഇടപ്പള്ളി – മണ്ണുത്തി ദേശീയ പാതയിൽ അശാസ്ത്രീയ കുഴിയടയ്ക്കൽ തുടരുന്നു
