സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട് മുതൽ മലപ്പുറം വരെയും ഇടുക്കി ജില്ലയിലുമാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ കിഴക്കൻ മലയോര മേഖലയിലാകും കൂടുതൽ മഴ ലഭിക്കുക. ഒഡിഷയ്ക്ക് മുകളിൽ നിലനിൽക്കുന്ന തീവ്രന്യൂനമർദവും ഗുജറാത്ത് മുതൽ കേരള തീരം വരെയുള്ള ന്യൂനമർദപ്പാത്തിയുമാണ് മഴ തുടരാൻ കാരണം. കടലിൽ പോകുന്നതിന് മൽസ്യതൊഴിലാളികൾക്ക് ഏർപ്പെടുത്തിയ വിലക്കും തുടരുകയാണ്.