ഹരിയാനയിൽ സർവകലാശാലാ ക്യാംപസിൽ വെടിവയ്പ്

ദയാനന്ദ് യൂണിവേഴ്സിറ്റി ക്യാംപസിൽ നടന്ന വെടിവയ്പിൽ രണ്ടു വിദ്യാർഥികളുൾപ്പെടെ നാലു പേർക്ക് പരുക്ക്. യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ ക്യാംപസിലെ ഒരു ചടങ്ങിൽ പങ്കെടുത്തു മടങ്ങി ഒന്നര മണിക്കൂറിനുള്ളിലായിരുന്നു വെടിവയ്പ്. പുറത്തുനിന്നെത്തിയ അക്രമികൾ വിദ്യാർഥികളിലൊരാളുമായി വാക്കുതർക്കത്തിനിടെ വെടിവയ്പു നടത്തിയ ശേഷം വാഹനത്തിൽ സ്ഥലംവിട്ടു.പണമിടപാടു തർക്കത്തിൽ തുടങ്ങിയ സംഘർഷം വെടിവയ്പിൽ കലാശിച്ചതാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.