മണപ്പുറം ഫിനാന്‍സ് ഉദയ്പൂര്‍ ശാഖയില്‍ വന്‍ കവര്‍ച്ച; തോക്കുചൂണ്ടി അഞ്ചംഗസംഘം 24 കിലോ സ്വര്‍ണം കവര്‍ന്നു

മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാന്‍ ഉദയ്പൂര്‍ ശാഖയില്‍ 24 കിലോ സ്വര്‍ണം കൊള്ളയടിച്ചു. തോക്കുമായെത്തിയ അഞ്ചംഗം സംഘമാണ് കവര്‍ച്ച നടത്തിയത്. സ്വര്‍ണത്തിന് പുറമേ 10 ലക്ഷം രൂപയും സംഘം കൊള്ളയടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി ഉദയ്പൂര്‍ എസ്പി അറിയിച്ചു. പ്രതികള്‍ കവര്‍ച്ചയ്‌ക്കെത്തുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം.