ഹൃദയാഘാതമരണങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുന്നതായി ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. 2021 ല്‍ 3,872 പേരാണ് ഹൃദയാഘാതംകാരണം മരിച്ചത്. 2020 ല്‍ ഇത് 3,465 ആയിരുന്നു. ഹൃദയാഘാതമരണങ്ങളില്‍ രാജ്യത്ത് കേരളം രണ്ടാം സ്ഥാനത്താണ്. മഹാരാഷ്ട്രയിലാണ് കൂടുതല്‍ – 10,489. ഗുജറാത്ത് (2,949), കര്‍ണാടകം (1,754), മധ്യപ്രദേശ് (1,587), തമിഴ്നാട് (1,274), രാജസ്ഥാന്‍ (1,215), എന്നിവയാണ് തൊട്ടുപിന്നില്‍. എറ്റവും കുറവ് അരുണാചല്‍പ്രദേശിലാണ് -ഒമ്പത്.
കേരളത്തില്‍ ആത്മഹത്യാനിരക്കും ഹൃദയാഘാതമരണങ്ങളും കൂടി; ക്രൈം റെക്കോഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്
