ട്വിറ്ററിനും ഐആർസിടിസിക്കും ശശി തരൂർ അധ്യക്ഷനായ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ നിർദേശം

മൈക്രോ ബ്ലോംഗിങ് നെറ്റ്‌വർക്കായ ട്വിറ്ററിന്റെയും റെയിൽവേ ടിക്കറ്റ് ബുക്കിങ് സൈറ്റായ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന്റെയും പ്രതിനിധികൾ പാർലമെന്റിന്റെ ഐടി സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ നിർദേശം. ശശി തരൂർ എംപി അധ്യക്ഷനായ മൂന്നംഗ സമിതിക്ക് മുന്നിൽ ഇന്ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.പൗരൻമാരുടെ ഡാറ്റ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച വിഷയത്തിലാണ് ഇരു കമ്പനികളോടും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.മാനേജ്‌മെന്റുമായി ബന്ധപ്പെട്ടാണ് ട്വിറ്ററിനെ പ്രധാനമായും ചോദ്യം ചെയ്യുന്നത്.