ലങ്കയിൽ ചൈനീസ് ചാരക്കപ്പൽ, നിരീക്ഷിക്കാൻ ഇന്ത്യ നൽകിയ ഡോർണിയർ വിമാനം; തിളച്ചുമറിഞ്ഞ് ഇന്ത്യൻ മഹാസമുദ്രം

അപ്രതീക്ഷിതമായ സംഭവവികാസങ്ങൾക്കാണ് ഇന്ത്യൻ മഹാസമുദ്രം സാക്ഷ്യം വഹിക്കുന്നത്. ചൈനയുടെ ചാരക്കപ്പൽ യുവാൻ വാങ്-അഞ്ച് ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖത്ത് നങ്കൂരമിടാനുള്ള തീരുമാനത്തെ തുടർന്നാണ് ആശങ്ക വർധിച്ചത്. ഇന്ത്യയുടെയും അമേരിക്കയുടെയും കടുത്ത എതിർപ്പും കപ്പൽ നങ്കൂരമിടുന്നത് നീട്ടിവെക്കണമെന്ന ശ്രീലങ്കയുടെ അഭ്യർഥനയും വകവയ്ക്കാതെ ചൈനയുടെ ചാരക്കപ്പൽ ‘യുവാൻ വാങ് –5’ ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്ത് കഴിഞ്ഞ ദിവസം നങ്കൂരമിട്ടു. കപ്പൽ എത്തുന്നതിന് ഒരു ദിവസം മുമ്പ് ശ്രീലങ്കക്ക് ഡോർണിയർ നിരീക്ഷണ വിമാനം കൈമാറിയാണ് ഇന്ത്യ പ്രതികരിച്ചത്.