വില്‍എസി മീഡിയ പ്ലെയറിന് ഇന്ത്യയില്‍ നിരോധനം

ജനപ്രിയ വീഡിയോ പ്ലെയറായ വിഎല്‍സിക്ക് ഇന്ത്യയില്‍ നിരോധനം കൊണ്ടുവന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് നിരവധി ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന വീഡിയോ പ്ലെയറാണ് വിഎൽസി. വീഡിയോലാൻ പ്രോജക്‌റ്റ് വികസിപ്പിച്ചെടുത്ത ഏറ്റവും ജനപ്രിയമായ മീഡിയ പ്ലെയർ വിഎൽസി മീഡിയ നാമ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഏകദേശം രണ്ട് മാസം മുൻപ് ഇന്ത്യയിൽ വിഎൽസി മീഡിയ പ്ലെയർ ബ്ലോക്ക് ചെയ്തിരുന്നു.എന്നാലിതുവരെ കമ്പനിയോ കേന്ദ്രഗവൺമെന്റോ നിരോധനത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.