രാഖി ആഘോഷത്തെച്ചൊല്ലി തർക്കം; യുവതി ഭർത്താവിന്റെ വീട്ടിലെ നാല് പേരെ കുത്തിക്കൊന്നു

രാഖി പൂർണിമ പൂജയെ ചൊല്ലിയുള്ള കുടുംബ വഴക്കിനെ തുടർന്ന് ഒരു വീട്ടിലെ നാലുപേരെ യുവതി കൊലപ്പെടുത്തി. കൊൽക്കത്ത ഹൗറയിലെ എംസി ഘോഷ് ലെയ്നിൽ ബുധനാഴ്ചയാണ് കൊലപാതകം നടന്നത്. മാധബി (58), ദേബാഷിസ് (36), ഭാര്യ രേഖ (31), ഇവരുടെ 13 വയസ്സുകാരി എന്നിവരാണ് കൊല്ലപ്പെട്ടത്. കൂട്ടക്കൊലയിൽ കുടുംബത്തിലെ ഇളയ മകന്റെ ഭാര്യ പല്ലബി ഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭർത്താവ് ഒളിവിലാണ്. കൂട്ടുകുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്താൻ പ്രതികൾ ഉപയോഗിച്ച കഠാര പൊലീസ് പിടിച്ചെടുത്തു.